Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rubber Board

റബര്‍ കൃഷിക്കെതിരേയുള്ള കുപ്രചാരണങ്ങള്‍ ചെറുക്കും: ചെയർമാൻ എൻ. ഹരി

കോ​ട്ട​യം: റ​ബ​ര്‍ കൃ​ഷി​ക്കെ​തി​രേയു​ള്ള കു​പ്ര​ച​ര​ണ​ങ്ങ​ള്‍ ചെ​റു​ക്കു​മെ​ന്ന് റ​ബ​ര്‍ ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ എ​ന്‍. ഹ​രി. ചെ​യ​ര്‍മാ​നാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ന​ലെ രാ​വി​ലെ 11.45നു ​റ​ബ​ര്‍ ബോ​ര്‍ഡ് ആ​സ്ഥാ​ന ഓ​ഫി​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ബോ​ര്‍ഡി​ന്‍റെ പു​തി​യ ചെ​യ​ര്‍മാ​നാ​യി ഹ​രി ചു​മ​ത​ല​യേ​റ്റ​ത്.

റ​ബ​ര്‍ കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ക്ക് മു​ന്‍ഗ​ണ​ന ന​ല്‍കും.ടാ​പ്പ് ചെ​യ്യാ​ത്ത തോ​ട്ട​ങ്ങ​ള്‍ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​നും ക​ര്‍ഷ​ക​രെ കൃ​ഷി​യി​ലേ​ക്കു മ​ട​ക്കി കൊ​ണ്ടു​വ​രു​ന്ന​തി​നും ബോ​ര്‍ഡ് നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ക്കും ഹ​രി പ​റ​ഞ്ഞു.

Business

റബര്‍ ഷീറ്റ് 201 രൂപയ്ക്കു വ്യാപാരം നടന്നു

കോ​​​ട്ട​​​യം: വേ​​​ന​​​ല്‍ ക​​​ന​​​ത്ത് ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​ഞ്ഞ​​​തോ​​​ടെ റ​​​ബ​​​ര്‍ വി​​​ല ഉ​​​യ​​​രു​​​ന്നു. ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ല്‍ കി​​​ലോ​​​യ്ക്ക് പ​​​ത്തു രൂ​​​പ വ​​​ര്‍ധി​​​ച്ച് ഇ​​​ന്ന​​​ലെ 201 രൂ​​​പ​​​യ്ക്ക് വ്യാ​​​പാ​​​രം ന​​​ട​​​ന്നു.

റ​​​ബ​​​ര്‍ ബോ​​​ര്‍ഡ് വി​​​ല​​​യേ​​​ക്കാ​​​ള്‍ ആ​​​റു രൂ​​​പ അ​​​ധി​​​കം ന​​​ല്‍കി​​​യാ​​​ണു വ്യാ​​​പാ​​​രി​​​ക​​​ള്‍ ഷീ​​​റ്റ് വാ​​​ങ്ങി​​​യ​​​ത്. ചൈ​​​ന​​​യി​​​ലും മ​​​ലേ​​​ഷ്യ​​​യി​​​ലും ഇ​​​ന്ന​​​ലെ അ​​​ഞ്ചു രൂ​​​പ​​​യു​​​ടെ വ​​​ര്‍ധ​​​ന​​​യു​​​ണ്ട്. ചൈ​​​ന​​​യും അ​​​മേ​​​രി​​​ക്ക​​​യും ന​​​ന്നാ​​​യി ച​​​ര​​​ക്ക് വാ​​​ങ്ങു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ അ​​​ടു​​​ത്ത​​​യാ​​​ഴ്ച വി​​​ല 210ലേ​​​ക്കു ക​​​ട​​​ന്നേ​​​ക്കാം.

ലാ​​​റ്റ​​​ക്‌​​​സ് കു​​​റ​​​ഞ്ഞ​​​തോ​​​ടെ ഒ​​​ട്ടേ​​​റെ ക​​​ര്‍ഷ​​​ക​​​ര്‍ ടാ​​​പ്പിം​​​ഗ് നി​​​ർ​​​ത്തി. ത​​​നി​​​യെ ടാ​​​പ്പിം​​​ഗ് ന​​​ട​​​ത്തു​​​ന്ന ചെ​​​റു​​​കി​​​ട ക​​​ര്‍ഷ​​​ക​​​രാ​​​ണ് ഉ​​​ത്പാ​​​ദ​​​നം തു​​​ട​​​രു​​​ന്ന​​​ത്. പാ​​​ല്‍ കു​​​റ​​​വാ​​​യ​​​തി​​​നാ​​​ല്‍ ഇ​​​വ​​​രും ഷീ​​​റ്റ് ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ല്‍നി​​​ന്ന് പി​​​ന്തി​​​രി​​​ഞ്ഞ് ക​​​പ്പ് ലം​​​ബാ​​​യി വി​​​ല്‍ക്കു​​​ക​​​യാ​​​ണ്.

ഒ​​​ട്ടു​​​പാ​​​ലി​​​ന് കി​​​ലോ​​​യ്ക്ക് 120 രൂ​​​പ വ​​​രെ വി​​​ല​​​യു​​​ണ്ട്. ഇ​​​ന്ന​​​ലെ റ​​​ബ​​​റി​​​ന്‍റെ വി​​​ദേ​​​ശ​​​വി​​​ല​​​യും അ​​​ഭ്യ​​​ന്ത​​​ര​​​വി​​​ല​​​യും ഒ​​​രേ നി​​​ര​​​ക്കി​​​ലാ​​​ണ്. ആ​​​ഭ്യ​​​ന്ത​​​ര​​​വി​​​പ​​​ണി​​​യി​​​ല്‍ റ​​​ബ​​​ര്‍ കി​​​ട്ടാ​​​നി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ട​​​യ​​​ര്‍ ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ഓ​​​ര്‍ഡ​​​ര്‍ ന​​​ന്നാ​​​യു​​​ണ്ട്.

നി​​​ല​​​വി​​​ലെ നി​​​കു​​​തി​​​നി​​​ര​​​ക്കി​​​ല്‍ ഇ​​​റ​​​ക്കു​​​മ​​​തി ന​​​ഷ്‌​​​ട​​​മാ​​​യ​​​തി​​​നാ​​​ല്‍ വ്യ​​​വ​​​സാ​​​യി​​​ക​​​ള്‍ ആ​​​ഭ്യ​​​ന്ത​​​ര മാ​​​ര്‍ക്ക​​​റ്റി​​​ല്‍നി​​​ന്നു ച​​​ര​​​ക്ക് വാ​​​ങ്ങാ​​​ന്‍ നി​​​ര്‍ബ​​​ന്ധി​​​ത​​​രാ​​​ണ്. ഷീ​​​റ്റും ക്രം​​​ബും കി​​​ട്ടാ​​​നി​​​ല്ലാ​​​തെ വ​​​ന്ന​​​തോ​​​ടെ വ്യ​​​വ​​​സാ​​​യി​​​ക​​​ള്‍ കോ​​​മ്പൗ​​​ണ്ട് റ​​​ബ​​​ര്‍ കൂ​​​ടു​​​ത​​​ലാ​​​യി ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്നു. ഈ ​​​മാ​​​സം 30,000 ട​​​ണ്‍ കോ​​​മ്പൗ​​​ണ്ട് റ​​​ബ​​​ര്‍ ഇ​​​റ​​​ക്കു​​​മ​​​തി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍ഷം മാ​​​ര്‍ച്ച് 20നും ​​​ഏ​​​പ്രി​​​ല്‍ നാ​​​ലി​​​നും 207 രൂ​​​പ​​​യും ജൂ​​​ണ്‍ ആ​​​റി​​​ന് 200, ജൂ​​​ലൈ 26ന് 213, ​​​ഓ​​​ഗ​​​സ്റ്റ് 13ന് 200 ​​​രൂ​​​പ നി​​​ര​​​ക്കി​​​ലും എ​​​ത്തി​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് ഇ​​​ന്ന​​​ലെ​​​യാ​​​ണ് 201 രൂ​​​പ​​​യ്ക്ക് വ്യാ​​​പാ​​​രം ന​​​ട​​​ന്ന​​​ത്. 2024 ഓ​​​ഗ​​​സ്റ്റ് പ​​​ത്തി​​​നു ല​​​ഭി​​​ച്ച 247 രൂ​​​പ​​​യാ​​​ണ് കേ​​​ര​​​ള​​​വി​​​പ​​​ണി​​​യി​​​ല്‍ റ​​​ബ​​​റി​​​നു ല​​​ഭി​​​ച്ച റി​​​ക്കാ​​​ര്‍ഡ് വി​​​ല.

Kerala

കോ​ട്ട​യം റ​ബ​ര്‍ ബോ​ര്‍​ഡ് ആ​സ്ഥാ​ന​ത്തെ ക്വാ​ട്ടേ​ഴ്‌​സി​ല്‍ മോ​ഷ​ണം

കോ​ട്ട​യം: പു​തു​പ്പ​ള്ളി റ​ബ​ര്‍ ബോ​ര്‍​ഡ് ആ​സ്ഥാ​ന​ത്തെ ക്വാ​ട്ടേ​ഴ്‌​സി​ല്‍ മോ​ഷ​ണം. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണു സം​ഭ​വം.

നൂ​റു പ​വ​നോ​ളം സ്വ​ര്‍​ണം ന​ഷ്ട​മാ​യെ​ന്നാ​ണ് സൂ​ച​ന. മൂ​ന്നു മു​റി​ക​ളി​ല്‍ മോ​ഷ​ണം ന​ട​ത്തു​ക​യും ഒ​രു മു​റി ഭാ​ഗി​ക​മാ​യി കു​ത്തി തു​റ​ന്ന നി​ല​യി​ലു​മാ​ണു ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 12നു​ശേ​ഷ​മാ​ണു മോ​ഷ​ണം ന​ട​ന്ന​താ​യാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. മോ​ഷ​ണം ന​ട​ന്ന ക്വാ​ട്ടേ​ഴ്‌​സി​ല്‍ ഈ ​സ​മ​യം ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ല​രും നാ​ട്ടി​ലും മ​റ്റും പോ​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ചി​ല​ര്‍ രാ​വി​ലെ തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണു മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്. ഉ​ട​ന്‍​ത​ന്നെ ഇ​വ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. മോ​ഷ​ണം ന​ട​ന്ന ക്വാ​ട്ടേ​ഴ്സു​ക​ളി​ല്‍​നി​ന്നു പ​ണ​വും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ന​ഷ്ട​മാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം മാ​ത്ര​മേ കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ക്കു. സം​ഭ​വ​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡോ​ഗ് സ്‌​ക്വാ​ഡ് ഉ​ള്‍​പ്പെ​ടെ സ്ഥ​ല​ത്ത് എ​ത്തി. സം​ഭ​വ​ത്തി​ല്‍ കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സാ​ധ​ന​ങ്ങ​ള്‍ മോ​ഷ​ണം പോ​യ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും വീ​ട്ടി​ലെ താ​മ​സ​ക്കാ​ര്‍ സ്ഥ​ല​ത്തെ​ത്തി​യാ​ല്‍ മാ​ത്ര​മേ എ​ത്ര രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി വി​ല​യി​രു​ത്താ​ന്‍ ആ​വു​ക​യു​ള്ളു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Business

റബര്‍ കൃഷി സബ്‌സിഡിക്ക് അപേക്ഷിക്കാം

കോ​ട്ട​യം: ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷം റ​ബ​ര്‍ ആ​വ​ര്‍ത്ത​ന കൃ​ഷി​ക്കു​ള്ള റ​ബ​ര്‍ ബോ​ര്‍ഡ് സ​ബ്‌​സി​ഡി അ​പേ​ക്ഷ​ക​ള്‍ 16 വ​രെ ഓ​ണ്‍ലൈ​നി​ല്‍ സ്വീ​ക​രി​ക്കും. ഒ​രു ഹെ​ക്ട​റി​ന് 40,000 രൂ​പ​യാ​ണ് സ​ബ്‌​സി​ഡി ല​ഭി​ക്കു​ക.

ഇ​തു​കൂ​ടാ​തെ റ​ബ​ര്‍ കൃ​ഷി വ്യാ​പ​ന​ത്തി​നു​ള്ള പു​തി​യ കേ​ര പ​ദ്ധ​തി (കേ​ര​ള ക്ലൈ​മ​റ്റ് റെ​സി​ലി​യ​ന്‍റ് അ​ഗ്രി വാ​ല്യു മോ​ഡേണൈ​സേ​ഷ​ന്‍)​യി​ലേ​ക്കും സ​ബ്‌​സി​ഡി​ക്ക് ഇ​പ്പോ​ള്‍ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ക​ണ്ണൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ക​ര്‍ഷ​ക​ര്‍ക്കു ഹെ​ക്ട​റി​ന് 75,000 രൂ​പ സ​ബ്‌​സി​ഡി ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

Latest News

Corehub Up